Saturday, July 23, 2011

പെണ്‍ മനസ്സ്



 

വടക്കെപ്പാട്ടെ ശ്രീധരമേനോനു  മൂന്നു മക്കള്‍ : ശ്രീദേവി , ശ്രീ പ്രിയ , ശ്രീലേഷ് .ശ്രീദേവി വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍  നടന്ന ഒരു കുടുംബ വഴക്കിന്റെ ഭാഗമായി ശ്രീധര മേനോനും ഭാര്യ  ലക്ഷ്മിക്കും അവരുടെ തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടതായി വന്നു .ലക്ഷ്മിയുടെ അച്ഛനായ നാരായണന്‍ നായര്‍  ആണ് ഇതിനു കാരണം എന്നായിരുന്നു ശ്രീധര മേനോന്റെ ഭാഷ്യം .ഏതായാലും  ആ മാസത്തെയും ശമ്പളം പിടിച്ചു വാങ്ങിയിട്ടാണ്  ഈ ഇറങ്ങിപ്പോക്കിന് കാരണമായ വഴക്കിനു ടിയാന്റെ  മാതാ ശ്രീ  ശ്രീമതി കല്യാണിക്കുട്ടിയമ്മ  തിരി കൊളുത്തിയത് . ഫലം : മകനും മരുമകളും ഇറങ്ങിപ്പോയാലെന്താ മാസപ്പടി കയ്യില്‍  കിട്ടിയില്ലേ ..മറ്റു മാര്‍ഗങ്ങളൊന്നും കാണാതെ മകനും ഭാര്യയും തിരിച്ചു വരുമെന്ന ധാരണയില്‍ അവര്‍ സന്തോഷത്തോടെ സ്ഥിരം പരദൂഷണ ഭാഷണങ്ങളില്‍  മുഴുകി .

ശ്രീധരമേനോന്‍ നേരെ പോയത് ഭാര്യ വീട്ടിലേക്കു തന്നെയാണ് .. രണ്ടു നാള്‍ അവിടെ തങ്ങിയ ശേഷം  താന്‍  ജോലി ചെയ്തിരുന്ന നഗരത്തില്‍ ഒരു വാടക വീട് ശരിപ്പെടുത്തിയെടുത്തു. അവിടെ താമസിച്ചു കൊണ്ട് ശ്രീധരമേനോനും ലക്ഷ്മിയും താന്താങ്ങളുടെ ജോലിക്ക് പോയിത്തുടങ്ങി ..രണ്ടു വയസ്സുകാരി ശ്രീദേവി അമ്മ വീട്ടില്‍  അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലില്‍ ..


അധികം വൈകാതെ തന്നെ  അവരുടെ  കൊച്ചു വീട്ടിലേക്കു മറ്റൊരു അതിഥി കൂടി എത്തി :- ശ്രീദേവിയുടെ പ്രിയപ്പെട്ട കുഞ്ഞുവാവ , ശ്രീ പ്രിയ .
ശ്രീ പ്രിയയുടെ ജനനത്തിനു ശേഷം  ശ്രീധര മേനോനും കുടുംബവും  നഗരത്തില്‍ നിന്നും കുറച്ചകലെയായി   സ്വന്തമായി ഒരു  വീടും കുറച്ചു സ്ഥലവും വാങ്ങി അവിടേക്ക് താമസം മാറി .ഇതിനിടയില്‍ ശ്രീധരമേനോന്റെ അച്ഛന്‍  മുന്‍ ലെഫ്ടനന്റ്റ്  ശ്രീ  ഗോപാല മേനോന്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഇഹലോകവാസം വെടിഞ്ഞു .

കാലം കടന്നു പോയി . ഇന്ന്  ശ്രീദേവിക്കും  ശ്രീ പ്രിയക്കും ഒരു അനിയന്‍ കുട്ടി കൂടി ഉണ്ട് - ശ്രീലേഷ്

ശ്രീധര മേനോന്‍   ഒരു വല്ലാത്ത പ്രകൃതക്കാരനായിരുന്നു , തന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നതിനു കാരണം ലക്ഷ്മിയുടെ വീട്ടുകാരാണെന്ന്  അയാള്‍ വിശ്വസിച്ചിരുന്നു ..സത്യത്തില്‍ ശ്രീധരമേനോന്റെ സഹോദരങ്ങളായിരുന്നു അന്ന് നടന്ന കുടുംബ വഴക്കിന്റെ അണിയറയില്‍ .. അത് പക്ഷെ ഒന്നുകില്‍ അയാള്‍ അറിഞ്ഞില്ല , അല്ലെങ്കില്‍ അത് സമ്മതിക്കാനുള്ള മനോബലം അയാള്‍ക്കുണ്ടായില്ല..എന്തായാലും ലക്ഷ്മി ടീച്ചര്‍ക്ക്‌  തന്റെ ജീവിതം കാഞ്ഞിരത്തിനേക്കാള്‍ കയ്പ്പ് നിറഞ്ഞതായിരുന്നു .. ആ സാധ്വി പക്ഷെ തന്റെ വിഷമങ്ങളൊന്നും ആരെയും അറിയിച്ചിരുന്നില്ല . 


ഇപ്പോള്‍ ശ്രീദേവി  പത്താം തരം വിദ്യാര്‍ത്ഥിനി ആണ് .ശ്രീപ്രിയയും ശ്രീലേഷും യഥാക്രമം എട്ടാം തരത്തിലും , രണ്ടാം തരത്തിലും പഠിക്കുന്നു .. പത്താം തരത്തില്‍ ആയതു മുതല്‍ ശ്രീദേവിക്ക് ഒരു തരം ഏകാന്ത വാസം വിധിച്ചിരിക്കുകയാണ്  ശ്രീധര മേനോന്‍ .. ടി വി  കാണരുത് , ആരോടും മിണ്ടരുത് , പാഠ പുസ്തകം അല്ലാതെ പേപ്പര്‍ പോലും വായിക്കരുത് , ഭക്ഷണം കഴിക്കാനല്ലാതെ പഠന മുറിയില്‍ നിന്നും പുറത്തു കണ്ടു പോകരുത് എന്നിങ്ങനെ പോയി ശ്രീദേവിക്ക് പാലിക്കാന്‍ കിട്ടിയ ഒരു വര്‍ഷത്തേക്കുള്ള നിയമാവലികള്‍ ..

ഇതിനെ പറ്റി ലക്ഷ്മി ടീച്ചറോട്‌ പരാതി പറഞ്ഞപ്പോള്‍ "അച്ഛന്‍ നിന്റെ നല്ലതിന് വേണ്ടിയല്ലേ പറയുന്നത് , അനുസരിക്കു മോളെ" എന്നായിരുന്നു മറുപടി .
അങ്ങനെ പരീക്ഷകള്‍ പലതു കഴിഞ്ഞു  ; മിഡ്  ഫൈനല്‍  വരെ  നല്ല മാര്‍ക്കോട് കൂടി തന്നെ ശ്രീദേവി പാസായി . സ്റ്റഡി ലീവ് ആയപ്പോളേക്കും അവള്‍ക്കു കുറെ അധികം ഗൈഡ് കള്‍,റാങ്ക് ഫയല്‍ എന്നിവ എല്ലാം കിട്ടി .. ഉള്ള പുസ്തകങ്ങള്‍ തന്നെ വായിച്ചു തീര്‍ക്കാനാവുമോ എന്ന് ഭയന്നിരുന്ന അവള്‍ക്കിത് "കൂനിന്മേല്‍ കുരു " എന്ന പോലെയായി .. വായിക്കുമ്പോള്‍ ഉറക്കെ വായിക്കാതിരുന്നാല്‍ ഉറങ്ങിപ്പോകും എന്നൊരു ചിന്താഗതിക്കാരനായിരുന്നു ശ്രീധര മേനോന്‍ .. ശ്രീദേവി   മൌന വായന ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു .. ഇങ്ങനെ രണ്ടു പേരുടെയും സ്വഭാവ വൈരുധ്യങ്ങള്‍ പലപ്പോഴും ശ്രീദേവിയുടെ ദിവസങ്ങളെ വിരസവും അലോസരം നിറഞ്ഞതും കണ്ണീരില്‍ കുതിര്ന്നതുമാകി മാറ്റി  . കടുത്ത മുന്കോപിയായിരുന്ന ശ്രീധരമേനോന്‍  "എടുക്കണ കൈ പുറത്ത്" എന്ന തരക്കാരനായിരുന്നു..അത് കൊണ്ട് തന്നെ അടി കിട്ടിയതിനു ശേഷമേ ശ്രീദേവി പലപ്പോഴും വിവരം അറിഞ്ഞിരുന്നുള്ളൂ .. 
ശ്രീ പ്രിയ  കുട്ടിക്കാലം മുതല്‍ക്കേ തന്റേടിയും ആരെയും കയ്യിലെടുക്കാന്‍ അതി സമര്‍ത്ഥയുമായിരുന്നു.അത് കൊണ്ട് തന്നെ അടി വരുന്നതിനു മുന്‍പേ തന്നെ ഒഴിഞ്ഞു മാറാനുള്ള ഒരു പ്രത്യേക ചാതുര്യം തന്നെ അവള്‍ക്കുണ്ടായിരുന്നു ... ശ്രീലേഷാവട്ടെ അച്ഛന്റെ ദേഷ്യവും ദേവി  ഏടത്തിയുടെയും  അമ്മയുടെയും ദയനീയതയും കണ്ടു വളര്‍ന്നതിനാല്‍ വളരെ ശാന്ത സ്വഭാവിയായി കാണപ്പെട്ടു .. അവന്‍ തന്റെ പരീക്ഷകളില്‍ എന്നും ഒന്നാമനായിരുന്നു .. പത്താം തരം എന്നത് അടുത്തൊന്നും മറി കടക്കേണ്ട  ഒരു കടമ്പ അല്ലാത്തത് കൊണ്ടാവണം അവന്റെ നേരെ ശ്രീധര മേനോന്‍ ഒരു പാട്  ദേഷ്യം കാണിച്ചിരുന്നില്ല .. 


അങ്ങനെ കാത്തു കാത്തിരുന്ന  എസ് എസ്  എല്‍ സി  പരീക്ഷകള്‍ വന്നെത്തി .. ശ്രീദേവിയുടെ നെഞ്ചിടിപ്പ്  ഓരോ ദിവസവും കൂടിക്കൂടി വന്നു .. അവള്‍ക്കു പരീക്ഷക്കാലം ഒരു  പരീക്ഷണ കാലം ആയി മാറി .
ഓരോ ദിവസവും പരീക്ഷ കഴിഞ്ഞു വന്നാല്‍ അച്ഛനെ വിളിച്ചു പറയണം :- പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു , എത്ര മാര്‍ക്ക് കിട്ടും , മറ്റുള്ളവര്‍ എന്തോ പറഞ്ഞു  എന്നിങ്ങനെ എല്ലാ വിവരങ്ങളും . പരീക്ഷ  പ്രയാസമായിരുന്നു എന്ന് പറയാനുള്ള  തന്റേടം ശ്രീദേവിക്ക് ഉണ്ടായിരുന്നില്ല .. ഇനിയും തല്ലു വാങ്ങാനുള്ള കെല്പില്ലത്തതിനാല്‍ അവള്‍ എല്ലാ ദിവസത്തെയും പരീക്ഷ നല്ല വണ്ണം എഴുതി എന്ന് അച്ഛനെ അറിയിച്ചു , യഥാര്‍ത്ഥത്തില്‍ ചിലതെല്ലാം പ്രയാസമായിരുന്നു .. അവസാനത്തെ പരീക്ഷയും എഴുതി കഴിഞ്ഞപ്പോള്‍ പിന്നെ ഫലം  വരുമ്പോള്‍ എന്താവും എന്ന ആവലാതിയായിരുന്നു ശ്രീദേവിക്കുണ്ടായിരുന്നത്
അങ്ങനെയിരിക്കെ    പത്താം ക്ലാസ്സ് പരീക്ഷാ ഫലം വന്നെത്തി .. സ്കൂള് പരിസരത്തെ  ഇന്റര്നെറ്റ് കഫെയില്‍  പോയി   മാര്ക്ക് ലിസ്റ്റിന്റെ  പ്രിന്റ്‌  എടുത്തു വന്ന ശ്രീധര മേനോന് കളി തുള്ളിയാണ് വന്നത് .. വന്ന പാടെ ഒന്നും മിണ്ടാതെ  ശ്രീ ദേവിയെ പൊതിരെ തല്ലി. എന്താണ് താന് ചെയ്ത കുറ്റമെന്ന് മനസിലാവാതെ ശ്രീ ദേവി  ഏങ്ങിയേങ്ങി കരഞ്ഞു .. തടയാന് വന്ന  ലക്ഷ്മി ടീച്ചര്ക്കും കിട്ടി കുറെ . അവസാനം വേദന സഹിക്ക വയ്യാതെ ശ്രീ ദേവി പറഞ്ഞു " എന്തിനാണ് തല്ലുന്നത് എന്നെനിക്കറിയണം, കാര്യം പറഞ്ഞിട്ട് മതി ബാക്കി , ഇനി എനിക്ക് വെറുതെ തല്ലു കൊള്ളാന് വയ്യ ". ലക്ഷ്മി ടീച്ചറും അത് തന്നെ പറഞ്ഞു "കാര്യം എന്താണെന്നു  പറ ശ്രീധരേട്ടാ , എന്തിനാ അവളെ ഇങ്ങനെ തല്ലുന്നത് ?". കലിയടങ്ങാതെ  ഇരുന്ന ശ്രീധരമേനോന്‍  മാര്ക്ക് ലിസ്റ്റ് ചൂണ്ടി കൊണ്ട് ഇങ്ങനെ പറഞ്ഞു "ഇവളെ എന്തിനാണ് പഠിക്കാന് വിട്ടത് എന്നെനിക്കറിയില്ല , നോക്ക് എത്ര മാര്ക്കാണ് മകള്ക്ക്  കിട്ടിയിരിക്കുന്നത് എന്ന് ".അത് വാങ്ങി നോക്കിയ  ലക്ഷ്മി ടീച്ചര്ക്ക്‌  അത്ഭുതമാണ് തോന്നിയത് ..എല്ലാത്തിനും  ഹൈ മാര്ക്കായിരുന്നു ..
"ഇത് നല്ല  മാര്ക്കല്ലേ ശ്രീധരേട്ടാ , പിന്നെ എന്തിനാ ദേവിയെ തല്ലിയത്?" അവര്ക്കൊന്നും മനസിലായില്ല .. "ഹും ! നല്ല മാര്ക്കോ , ഇംഗ്ലീഷ്  രണ്ടു പാരട്ടിനും ചേര്ത്ത്  ഇരുന്നൂറില്‍  നൂറ്റി എണ്പത്, ഫുള് മാര്ക്ക് വാങ്ങേണ്ട വിഷയത്തിനു അവള്ക്കു കിട്ടിയത് വെറും  തൊണ്ണൂറു ശതമാനം . അവളെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്, അപ്പുറത്തെ അരുണയ്ക്ക് ഫുള് മാര്ക്ക് കിട്ടിയത് നീ അറിഞ്ഞില്ലേ , ഇവള്ക്കിവിടെ എന്തിന്റെ കുറവാണ് ?,അശ്രീകരം ! മനുഷ്യനെ നാണം കെടുത്താന്‍ ".ശ്രീധര മേനോന് കലി  മാറിയിട്ടില്ല .





2 comments:

  1. Dhaivame pavam kutti.Ethezhuthan kure kashtapetu kanollo.Nannayittundu.Eniyum sremikane.Churukiparangal nannayirikum.ittundu.Eniyum sremikane.Churukiparangal nannayirikum.

    ReplyDelete
  2. thanks :) maattangal varuthan njan shramikkunnund

    ReplyDelete