Friday, July 22, 2011

കവിതാ ശേഖരങ്ങള്‍

മാമ്പഴം -വൈലോപ്പിള്ളി  ശ്രീധര മേനോന്‍ 


അങ്കണ തൈ മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ 
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടു കണ്ണീര്‍ 
നാലു മാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ-
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ 
അമ്മ തന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ -
ലമ്മലര്‍  ചെണ്ടൊന്നു ഓടിച്ചാഹ്ലാദിച്ചടുത്തെത്തി
ചൊടിച്ചു മാതാവപ്പോള്‍ "ഉണ്ണികള്‍ വിരിഞ്ഞ പൂ -
വൊടിച്ചു  കളഞ്ഞല്ലോ  കുസൃതിക്കുരുന്നേ നീ 
മാങ്കനി വീഴുന്നേര മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ"
പൈതലിന്‍  ഭാവം മാറി, വദനാംബുജം വാടി
കൈതവം കാണാ കണ്ണു കണ്ണുനീര്‍ തടാകമായ് 
"മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെ"ന്നവന്‍ 
മാണ്‍പെഴും മലര്‍ക്കുല എറിഞ്ഞു  വെറും മണ്ണില്‍ 
വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ 
ദീര്‍ഖ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

[----------------------------------------------------]


തുന്ഗമാം മീനചൂടാല്‍ തൈ മാവിന്‍ മരതക 
കിങ്ങിണി സൌഗന്ധിക സ്വര്‍ണമായ് തീരും മുന്‍പേ 
 മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കരോമലായ്  പാരിനെക്കുറിച്ചുദാ-
സീനനായ് ,ക്രീഡാ രസ ലീനനായവന്‍ വാഴ്കെ 
അങ്കണ തൈ മാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ 
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടു കണ്ണീര്‍
അയല്‍പ്പക്കത്തെ കൊച്ചു കുട്ടികളുത്സാഹത്തോ-
ടവര്‍ തന്‍ മാവിന്‍ ചോട്ടില്‍ കളി വീടുണ്ടാക്കുന്നു 
"പൂവാലന്‍ അണ്ണാര്‍ക്കണ്ണാ  മാമ്പഴം  തരികെ " ന്നുള്‍
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു 
മുതിരും കോലാഹല മംഗല ധ്വാനത്തോടും
 വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍--
ക്കാഹന്ത കണ്ണീരിനാലന്ധമാം വര്‍ഷാകാലം