Wednesday, June 22, 2011

തെയ്യം

Vishnu Moorthi Theyyam

കേരളത്തിലെ നാടന്‍ കലകളില്‍  ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് തെയ്യം അഥവാ തിറ.. നാടന്‍ കല എന്നതിലുപരി ഒരു  ഹൈന്ദവ അനുഷ്ടാന കലയാണിത് ..പ്രധാനമായും കോലത്തുനാട്ടിലും (ഇന്നത്തെ കണ്ണൂര്‍ , കാസര്‍ഗോഡ്‌ ജില്ലകള്‍ ),വടക്കന്‍  വയനാട്ടിലെ മാനന്തവാടി , കോഴിക്കോട് ജില്ലയില്‍  വടകര , കൊയിലാണ്ടി താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് തെയ്യം സാധാരണ അനുഷ്ടിച്ചു വരുന്നത് ..തെയ്യം എന്നാല്‍ ദൈവം എന്നാണ് അര്‍ത്ഥമാക്കുന്നത്‌ ..അതുകൊണ്ട് തന്നെ വടക്കന്‍ മലബാറിലെ ആളുകള്‍ തെയ്യത്തെ ദൈവമായി കണക്കാക്കുന്നു , ഒപ്പം ദൈവത്തിന്റെ അനുഗ്രഹം വാങ്ങാനും താല്പര്യം കാണിക്കുന്നു ..കര്‍ണാടകത്തിന്  സമീപ പ്രദേശമായ തുളുനാട്ടിലും (ഇന്നത്തെ ഉഡുപ്പി,ദക്ഷിണ കാനറ ജില്ലകളും കാസര്‍ഗോഡ്‌ താലൂക്കും) തെയ്യത്തിനോട്  സാമ്യമുള്ള ഒരു കലാ  രൂപം കണ്ടു വരുന്നുണ്ട് .. ഭുല കോല എന്നാണ് ഇതറിയപ്പെടുന്നത് ..

ഗുളികന്‍ തെയ്യത്തെ  ഭഗവാന്‍ ശിവന്റെ പ്രതീകമായാണ് ആരാധിച്ചു പോരുന്നത് .
ഇന്ന് അറിയപ്പെടുന്നതില്‍ വച്ചേറ്റവും പ്രസിദ്ധിയാര്‍ന്ന  ഗുളികന്‍ കാവ് നീലേശ്വരത്താണ്..ബെങ്കനകാവ്[വേങ്ങന കാവ്‌ ] എന്നാണ് ഇതറിയപ്പെടുന്നത് .
വേങ്ങന കാവിന്റെ പ്രത്യേകതകളാണ് കാഞ്ഞിര മരവും അതിലെ അത്ഭുത വിളക്കും .. ഈ വിളക്ക്  എല്ലാ  ചൊവ്വ , വെള്ളി ദിവസങ്ങളിലും ജ്വലിച്ചു കാണപ്പെടുന്നു .
രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് വേങ്ങനക്കാവിലെ തെയ്യാട്ട മഹോത്സവം ആഘോഷിക്കുന്നത് .
പള്ളി വേട്ടക്കൊരുമകന്‍ 

ഈ തെയ്യം  നമ്മുടെ ക്ഷേത്രങ്ങളിലെ  കിരാത മൂര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു .. വളരെ അപൂര്‍വമായി  മാത്രം കെട്ടിയാടുന്ന ഒരു തെയ്യമാണിത് .

വിഷ്ണു മൂര്‍ത്തി 

വൈഷ്ണവ തെയ്യങ്ങളില്‍ പ്രധാനമായതാണ്  വിഷ്ണു മൂര്‍ത്തി തെയ്യം ..ഇതിനു മംഗലാ പുരവുമായും  നീലേശ്വരവുമായും അഭേദ്യമായ ബന്ധമുണ്ട് . വിഷ്ണു മൂര്‍ത്തി തെയ്യത്തെ പറ്റി പറഞ്ഞു കേള്‍ക്കുന്ന കഥ ഇപ്രകാരമാണ്  . പണ്ട്  നീലേശ്വരത്ത്  പലന്തായി കണ്ണന്‍  എന്നൊരു വിഷ്ണു ഭക്തന്‍ ജീവിച്ചിരുന്നു ..ചെറുപ്പത്തില്‍ എന്നോ ഒരു ദിവസം കുറുവത്തു നായര്‍ എന്ന പ്രമാണിയുടെ മാന്തോപ്പില്‍ കയറി  മാങ്ങാ പറിക്കാന്‍ ശ്രമിച്ചു .ആ ബാലന്റെ പ്രായമോ  വിശപ്പോ കണക്കിലെടുക്കാതെ  കുറുവത്തു  നായരും  അയാളുടെ ഭ്രുത്യന്മാരും  ചേര്‍ന്ന്  കണ്ണനെ  ആ നാട്ടില്‍ നിന്നും തന്നെ അടിച്ചോടിച്ചു .ഈ സംഭവത്തിന്‌  ശേഷം കണ്ണന്‍  മംഗലാപുരത്തേക്ക് പലായനം ചെയ്യുകയും അവിടുത്തെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു .വിഷ്ണു ഭഗവാന്റെ അകൈതവമായ  കൃപയ്ക്കും അനുഗ്രഹത്തിനും പാത്രീഭൂതനായ കണ്ണന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം തന്റെ ജന്മ നാട്ടിലേക്ക് ഒരു മടക്കയാത്ര ചെയ്തു . ഈയവസരത്തില്‍ അദ്ദേഹം  ഒരു കൊല്ലന്റെ  വീട്ടില്‍ ഒരു ദിവസം തങ്ങുകയുണ്ടായി.തന്റെ ഓലക്കുടയും ചെരിപ്പും അവിടെ വച്ചിട്ട് കുളിക്കാന്‍ പോയ കണ്ണനെ കുറുവത്തു നായരും ഭ്രുത്യരും ചേര്‍ന്ന് കൊലപ്പെടുത്തി .. ഇതില്‍     കുപിതനായ  വിഷ്ണു ഭഗവാന്‍ കുറുവത്തു തറവാട് നാമാവശേഷമാക്കി .ഇങ്ങനെയാണ് വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ ഉത്ഭവം  . വിഷ്ണു മൂര്‍ത്തി തെയ്യം ഒരു ഒറ്റക്കോലമാണ്.ഇത് അഗ്നിപ്രവേശവും ചെയ്യാറുണ്ട് .

ശ്രീ മുത്തപ്പന്‍ തെയ്യം 

മറ്റു തെയ്യങ്ങള്‍ക്കെല്ലാം കെട്ടിയാടുന്നതിനു പ്രത്യേകം കാലമുണ്ട് പക്ഷെ മുത്തപ്പന്‍ തെയ്യം വര്‍ഷത്തില്‍ മുഴുവനും കെട്ടിയാടുന്ന ഒന്നാണ് .വടക്കന്‍ മലബാറില്‍  നൂറു കണക്കിന്  മുത്തപ്പന്‍ മടപ്പുരകള്‍  ഉണ്ടെന്നാണ് കണക്ക് .ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ കുന്നത്തൂര്‍ പടിയും പറശ്ശിനിക്കടവുമാണ് .വെള്ളാട്ടം ആണ് മുത്തപ്പന്റെ പ്രിയ വഴിപാട്‌ .

 പാടര്‍ കുളങ്ങര  ഭഗവതി



നിരവധി കാവുകളില്‍ ശക്തിസ്വരൂപിണിയായ ദേവിയായി ആരാധിച്ചു വരുന്ന ഒരു തെയ്യമാണ്‌ പാടര്‍ കുളങ്ങര  ഭഗവതി .പ്രശസ്തമായ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടി വരുന്ന  തെയ്യമാണിത് . ഈ തെയ്യം  അവസാനമായി നടന്നത്  ശ്രീ  അങ്കക്കളരി പാടര്‍ കുളങ്ങര  ഭഗവതി ക്ഷേത്രത്തിലാണ് .

 

പുള്ളി കരിംകാളി 


എല്ലാ രണ്ടു വര്‍ഷത്തിലും കാരക്കകാവില്‍ നടത്തപ്പെടുന്ന ഒരു തെയ്യമാണിത്. പാര്‍വതി ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു  ഈ തെയ്യം .

 

പുലി കണ്ടന്‍ 


ഈ തെയ്യത്തെ മഹേശ്വരന്റെ അവതാരമായി അറിയപ്പെടുന്നു 

മറപുലി & കണ്ട പുലി 

ഈ രണ്ടു തെയ്യങ്ങളും    പുലി കണ്ടന്റെയും പുള്ളി കരിംകാളി യുടെയും   മക്കളായി ആണ് പറയപ്പെടുന്നത്‌ .

 


 













പ്രണയ കാലം


പ്രണയകാലം



അലമാരയുടെ ക്രീക്ക്.. ക്രീക്ക്  ശബ്ദം  എന്നില്‍ വീണ്ടും അവന്‍ കൊണ്ട് വന്നിരുന്ന ചോക്ലേറ്റ്  പെട്ടികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി .എല്ലായ്പ്പോഴും ഞങ്ങളുടെ  വഴക്ക് തീര്‍ക്കാന്‍ അവന്‍ കണ്ടെട്ത്തിയ ഉപായമായിരുന്നു ചോക്ലേറ്റ് .ചോക്ലേറ്റ് പെട്ടിയുമായി  വരുന്ന അവനെ കാണുമ്പോള്‍ എന്റെ എല്ലാ പിണക്കങ്ങളും മാറിയിരുന്നു .. ഞാന്‍ വീണ്ടും ആ പഴയ ഓര്‍മ്മകളിലേക്ക്  മടങ്ങി .
ചോക്ലേറ്റ്  കഴിച്ചു മടുത്തു തുടങ്ങിയിരുന്നു എനിക്ക്. ഇനിയും ഒരുപാടു ബാക്കി ഉണ്ടായിരുന്നു ആ പെട്ടിയില്‍ .ഞാന്‍ ഇതെത്രാം തവണ ആണ് എന്റെ ഫോണില്‍ ഇനി  ആരെ  വിളിക്കും  എന്ന് തപ്പുന്നത് ? എനിക്ക് തന്നെ അറിയില്ല ..

തികച്ചും വിരസമായ  ഒരു ദിവസമായിരുന്നു  അത് , എന്നത്തേയും പോലെ തന്നെ   :) എന്നെ കൊണ്ട് കഴിയാത്ത ഒന്നായിരുന്നു അത് .. എഴുന്നേറ്റു നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി ..എല്ലാ കസേരകളും ഒഴിഞ്ഞു കിടക്കുന്നു ..ഓ.. എല്ലാരും എപ്പോഴേ പോയ്ക്കഴിഞ്ഞിരിക്കുന്നു .. സമയം ഏഴര കഴിഞ്ഞു ..പിന്നെ ആള്‍ക്കാര്‍ എങ്ങനെ പോകാതിരിക്കും ..എന്റെ ഒരു കാര്യം .ഹും ..തൊട്ടു മുന്‍പ്  വിളിച്ച കൂട്ടുകാരി ചോദിച്ചതോര്‍ക്കുന്നു ..ആര്‍ യു  ഓക്കേ?? നിനക്ക് അസുഖമൊന്നും ഇല്ലല്ലോ?? എന്റെ വൈകാരികമായ കാര്യങ്ങളില്‍ ഞാന്‍ മറ്റുള്ളവരെ എന്ത് മാത്രം ആശ്രയിക്കുന്നു എന്ന്  ഞാന്‍ സ്വയം  പറഞ്ഞു .. ഞാന്‍ എപ്പോഴും ഒരു തൊട്ടാവാടി ആയിരുന്നു ..ഒരു പക്ഷെ ദുഃഖങ്ങള്‍ മാത്രം നിറഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഇന്നുമെന്നില്‍ മായാതെ കിടക്കുന്നത് കൊണ്ടാവാം .. അല്ലെങ്കില്‍ സുദീര്‍ഘമായ ഒരിടവേളക്ക് ശേഷം ഒരു  വാടിയ പൂവ് പോലെ കൊഴിഞ്ഞു പോയ എന്റെ  പ്രണയമാവാം അതിനു കാരണം .. എന്റെ ഹൃദയത്തില്‍ ഇത്രയേറെ ആഴത്തില്‍ മുറിവുണ്ടാക്കിയ മറ്റൊരു സംഭവം ഇല്ല തന്നെ . ഇപ്പോഴും എനിക്കൊരു പ്രണയമുണ്ട് .. എന്നിരുന്നാലും ഞാന്‍  എന്നും എന്തോ ഏകാകിയായിരുന്നു ..നിരഞ്ജന്‍ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എനിക്കറിയാം .. അവനാവുന്നതിന്റെ പരമാവധി അത് പ്രകടിപ്പിക്കുന്നുമുണ്ട് .. പക്ഷെ എല്ലാ കാലത്തും അസ്വസ്ഥമായിരുന്ന എന്റെ മനസെന്തിനോ വേണ്ടി വെറുതെ ദാഹിച്ചിരുന്നു ..
കഴിഞ്ഞ ഒരു വര്‍ഷമായി എന്നിലുണ്ടായ മാറ്റങ്ങള്‍ എന്നെ പോലും അതിശയിപ്പിച്ചു.. എത്ര പെട്ടെന്ന് ഞാന്‍ പക്വമതിയായ ഒരു ഐ ടി  പ്രൊഫഷണല്‍ ആയി മാറി .ഹും .ലേഖാ  വാണ്ട്‌ സം കോഫി ?? ഓ ആ മരങ്ങോടന്‍ ടി എല്‍  ആണ് .. നോ താങ്ക്സ് എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി .. ഇവന്‍ ഇതെന്തിനുള്ള പുറപ്പാടാണോ എന്തോ ! വന്നു ഒരാഴ്ചയ്ക്കുള്ളില്‍ ടീമിലെ  എല്ലാവരെയും കയ്യിലെടുക്കാനാണ് പ്ലാന്‍ എന്ന് തോന്നുന്നത് .. ഇവനെ സൂക്ഷിച്ചോ മോളെ .. എന്ന് മനസ്സില്‍ ഒരു താക്കീതും കൊടുത്തു.. ചുമ്മാ ചാറ്റ് ചെയ്തു  സമയം തള്ളി നീക്കുമ്പോള്‍ അതാ ഒരു കാള്‍ "അണ്‍ നോണ്‍ "..ഉഫ്ഫ് .. ഈ ക്രെഡിറ്റ്‌ കാര്‍ഡ്‌  ഓഫര്‍ കേട്ട് മടുത്തല്ലോ .. രാത്രി ആയാലും ഇവനൊന്നും സ്വൈര്യം തരില്ലേ എന്ന് കരുതി ചീത്ത  പറയാന്‍ തുടങ്ങുമ്പോള്‍ അപ്പുറത്ത് നിന്നും "ലേഖാ ഹൌ ആര്‍  യു " എന്നൊരു ചോദ്യം .. എനിക്ക് വളരെയേറെ പരിചയമുള്ളതും പ്രിയങ്കരവുമായ ആ ശബ്ദം .. "നിരഞ്ജന്‍"... സ്വന്തം പ്രിയപ്പെട്ടവന്റെ  ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കാര്യം ..

അപരിചിതന്‍ : നിരഞ്ജന്‍ ?? ഏതു നിരഞ്ജന്‍ [എന്റെ ചിന്തകളില്‍ എന്നും എപ്പോഴും അവനാണ് .. ഒരു പക്ഷെ ഇത് വേറെ ആരെങ്കിലും ആയിരിക്കും .:(]

ലേഖ : നിങ്ങള്‍ക്കരോടാ സംസാരിക്കേണ്ടത് ??

അപരിചിതന്‍ : ഹായ്, ഞാന്‍ ദീപക് , എനിക്കെന്റെ ഫ്രണ്ട്  ലേഖയോടാണ് സംസാരിക്കേണ്ടത് ..

ലേഖ : സോറി , റോങ്ങ്‌ നമ്പര്‍ (ഞാന്‍ കട്ട്‌ ചെയ്യാന്‍ ഭാവിച്ചു )

അപരിചിതന്‍ : ഇത്രയും ഇമ്പമാര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എനിക്കറിയാം നമ്പര്‍ മാറിയതല്ല എന്ന് ..

ലേഖ : ഓഹോ .ഒരു പെണ്ണിന്റെ ശബ്ദം ഫോണില്‍ കേട്ടപ്പോഴേക്കും തുടങ്ങിയോ പഞ്ചാര ..ഉഫ്ഫ്..

ഞാന്‍ ഒരു ക്ഷമാപണം പ്രതീക്ഷിക്കുകയായിരുന്നു .അതിനു പകരം ദേ ഒരുത്തന്റെ പഞ്ചാര .എനിക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു .

ലേഖ : നിങ്ങള്‍ വേറെ ആളെ നോക്ക് മാഷേ ,എന്നെ വെറുതെ വിട്ടേക്ക് .

അപരിചിതന്‍ : അല്ല , നിങ്ങളോട് ആരെങ്കിലും ഇത് വരെ പറഞ്ഞിട്ടുണ്ടോ ദേഷ്യപ്പെടുമ്പോള്‍ നിങ്ങളുടെ ശബ്ദം കൂടുതല്‍ ഇമ്പമാര്‍ന്നതാവുന്നു എന്ന് ??

അയാളുടെ ആ സംസാരം എന്നെ കുറച്ചൊന്നു രസിപ്പിച്ചു എങ്കിലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു .

ലേഖ : കൊള്ളാമല്ലോ മാഷേ , നിങ്ങള്‍ എന്ത് കൊണ്ട് ഒരു എഴുത്തുകാരന്‍ ആയില്ല . ആ പണി നിങ്ങള്‍ക്ക് നന്നായി ചേരും .

അപരിചിതന്‍ : നിങ്ങള്‍ക്ക് നന്നായി ഊഹിക്കാന്‍ കഴിയുന്നല്ലോ മാഡം.. ശരിക്കും ഞാന്‍ ഒരു എഴുത്തുകാരന്‍ ആണ് ട്ടോ , ഈ സംഭാഷണം എന്റെ അടുത്ത കഥയ്ക്ക്‌ ഒരു നല്ല തുടക്കം നല്‍കും തീര്‍ച്ച .
ഏതായാലും നിങ്ങളുടെ ഈ മധുര ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട് . പിന്നെ വേറെ എന്തൊക്കെയുണ്ട് തുമ്പീ വിശേഷങ്ങള്‍ [തുമ്പി -അത് നിരഞ്ജന്‍ എന്നെ വിളിക്കുന്നതല്ലേ , പക്ഷെ ഇയാള്‍ , ഇയാളെങ്ങനെ അറിഞ്ഞു ഇതെല്ലാം]

അയാള്‍ സംസാരം തുടരുകയാണ് :
നിങ്ങളുടേത് ഇതിലും നല്ല പേരായിരിക്കും എനിക്കുറപ്പാണ് ..
ലേഖ : ശരിയാണ് , പക്ഷെ നിങ്ങളെ പോലെ ഒരു വഷളനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല .

അപരിചിതന്‍ : എന്നെ വഷളന്‍ എന്ന് വിളികരുത് ട്ടോ .. ഞാന്‍ അങ്ങനെ എല്ലാവരോടും ഇതേ പോലെ സംസാരിക്കാറില്ല .. യു നോ ദീപക് ഈസ്‌ വെരി സ്പെഷ്യല്‍  ആന്‍ഡ്‌  എക്ഷ്ക്ലുസിവ് .

ലേഖ : ഓഹോ .എന്നിട്ടാണോ കുറെ സമയമായി എന്നോട്  ഇങ്ങനെ സംസാരിക്കുന്നത് ??

അപരിചിതന്‍ : ഒരു പക്ഷെ നിങ്ങളുടെ ശബ്ദമാവാം എന്നെ അതിനു പ്രേരിപ്പിച്ചത് .

ലേഖ : ഓക്കേ , ഇനിയും എന്താണ് ?

അപരിചിതന്‍  : എന്താ നിങ്ങളുടെ പേര് ?

ലേഖ : ശ്രീലേഖ മേനോന്‍ , ലേഖ എന്ന് വിളിക്കും .

അപരിചിതന്‍ :നല്ല പേര് ,ഞാന്‍ ഇനിയും നിങ്ങളെ വിളിക്കും , ആ ശബ്ദമൊന്നു കേള്‍ക്കാന്‍ വേണ്ടി മാത്രം 

എനിക്ക്  ഇനിയും കൂടുതലായി ഒന്നും കേള്‍ക്കാനുള്ള  ശക്തി ഇല്ലായിരുന്നു .. ഞാന്‍  ആ കാള്‍ കട്ട്‌ ചെയ്തു ..
എന്റെ പ്രണയം എനിക്ക് വിലമതിക്കാനാവാത്ത ഒന്നായിരുന്നു .അത് കൊണ്ട് തന്നെ ഞാന്‍ നിരന്ജനെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു .. ഈ അപരിചിതനെ പറ്റി പറഞ്ഞപ്പോള്‍ നിരഞ്ജന്‍ ആര്‍ത്തു ചിരിക്കുകയാണ് ചെയ്തത് ." ഓ എന്റെ തുമ്പി കുട്ടീ , നീ ഇങ്ങനെ സില്ലി ആവല്ലേ , നിനക്ക് വേണമെങ്കില്‍ അവനോടു സംസാരിച്ചോ ,പക്ഷെ അവസാനം എഴുത്തുകാരുടെ പോലെയുള്ള ഭ്രാന്തന്‍ പ്രണയം ആവരുത് എന്ന് മാത്രം ".അത് കഴിഞ്ഞു അവന്‍ വീണ്ടും തന്റെ കമ്പ്യൂട്ടര്‍ ലേക്ക് തല കുനിച്ചു ജോലി ചെയ്യാന്‍ തുടങ്ങി .. എനിക്കെന്തോ നിരഞ്ജന്‍ തന്ന ആ മറുപടി അത്ര തൃപ്തികരമായി  തോന്നിയില്ല ..ഒരു പക്കാ ഐ ടി  കാരന്റെ മറുപടി .. ഹും 

ദിവസങ്ങള്‍ നിമിഷവേഗത്തില്‍ കടന്നു പോയി .. ഞാന്‍ നിരന്ജനെ കാണുന്നതെ വിരളമായി .. അവനെന്നെ വല്ലാതെ അകറ്റി നിര്‍ത്തുന്ന പോലെ എനിക്ക് തോന്നി തുടങ്ങി .. ദീപക് മുടങ്ങാതെ എന്നെ വിളിച്ചു കൊണ്ടേയിരുന്നു ..ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഓരോ കാരണം പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ടുമിരുന്നു .. ആരോടും സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കില്ലായിരുന്നു ..

അന്ന് ഫെബ്രുവരി പതിന്നാല് .. വാലന്റൈന്‍സ് ഡേ .. നിരഞ്ജന്‍ ഒരു മീറ്റിംഗില്‍ ആയിരുന്നു .. കുറഞ്ഞത്‌ ഒരു  ഹാഫ് ഡേ ലീവ് എടുക്കാമായിരുന്നില്ലേ .. ഇത് തന്നെ ചിന്തിച്ചിരിക്കുമ്പോള്‍ ഒരു കാള്‍ .."നിരഞ്ജന്‍ ", ലേഖാ ഇത് ഞാനാണ് ദീപക് .. തരിച്ചിരുന്നു പോയി ഞാന്‍ .എനിക്കെന്താണ് സംഭവിച്ചത് .. 
ദീപക് : ഹേയ്  ലേഖാ  നമുക്ക് പുറത്തെവിടെയെങ്കിലും പോയി  കുറച്ചു സംസാരിക്കാം .
ലേഖ : ദീപക് , ഞാന്‍ അതിനു പറ്റിയ ഒരു അവസ്ഥയിലല്ല 

ദീപക് : നീ എന്താണ് എന്നെ ഇത് വരെ മനസിലാക്കാത്തത്‌ ,ലേഖാ , എനിക്ക് നിന്നെ ഇഷ്ടമാണ് .. നിന്നെ എന്റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ് .

അമ്പരന്നു പോയ ഞാന്‍ എങ്ങനെയോ ഫോണ്‍ കട്ട്‌ ചെയ്തു .. തല പെരുക്കുന്നത് പോലെ തോന്നി എനിക്ക് .. ദീപക് എന്നെ ഇഷ്ടപ്പെടുന്നു .... ഞാന്‍ എന്താണ് ചെയ്യേണ്ടത് ..
ദീപക് എന്നെ പ്രോപോസ് ചെയ്തു എന്ന് കേട്ടിട്ടും നിരന്ജനില്‍ വലിയ ഭാവ മാറ്റം ഒന്നും കണ്ടില്ല.. ഞാന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി അങ്ങനെ എത്ര നേരം നിന്ന് എന്നറിയില്ല .. ഞാന്‍ മറ്റൊരു ലോകത്തായിരുന്നു ..ആദ്യമായി നിരഞ്ജന്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം ആ കണ്ണുകളില്‍ കണ്ട തിളക്കം .. ഇന്ന് അവന്റെ മുഖത്തേക്ക് നോക്കിയാല്‍ ഒരു പ്രാരാബ്ധക്കാരനെ 
 ആണ് ഓര്‍മ്മ വരുന്നത് ..

നിരന്ജനില്‍ നിന്നും ഒരുതരം കിട്ടാതെ ഞാന്‍ ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായി .. എനിക്ക് വായില്‍ വന്ന ചീത്തയൊക്കെ വനെ വിളിച്ചു.. അവന്‍ ആണെങ്കില്‍ പതിവ് പോലെ  ആ അലമാരയ്ക്ക് നേരെ നടന്നു അതില്‍ നിന്നും എടുത്ത ഒരു ബോക്സ്‌ എന്റെ നേര്‍ക്ക്‌ നീട്ടിയ നിരന്ജനോട് ഞാന്‍ പറഞ്ഞു , നിരഞ്ജന്‍ എന്നും നിനക്ക് ചോക്ലേറ്റ് തന്നു എന്നെ സമധാനിപ്പിക്കാനാവില്ല..

അവന്‍ ആ ബോക്സ്‌ തുറന്നു ഒരു ട്രാന്സിസ്ടര്‍  പോലെ ഒരു സാധനം എന്റെ നേരെ നീട്ടി പിടിച്ചു .. പിന്നെ അതൊരു ഫോണിലേക്ക് കണക്ട് ചെയ്തിട്ട് എന്റെ നമ്പര്‍ ഡയല്‍ ചെയ്തു ..അത്ഭുതം തന്നെ എന്റെ ഫോണിന്റെ ഡിസ്പ്ലേ സ്ക്രീനില്‍ തെളിഞ്ഞത് "ദീപക് കോളിംഗ് " എന്നായിരുന്നു .. നിരഞ്ജന്‍ പറഞ്ഞു " എന്റെ തുമ്പീ , നിന്റെ നിരന്ജനും ദീപക്കും എല്ലാം ഞാന്‍ തന്നെയാണ് ".


എന്നിട്ടെന്തുണ്ടായി ഡാഡി,  ലെന ആകാംഷയോടെ ചോദിച്ചു.. നിരഞ്ജന്‍ ഒന്നും മിണ്ടിയില്ല ..പകരം അവളെ ഒരു കാര്‍ഡ്‌ എടുത്തു കാണിച്ചു 

"ശ്രീലേഖ വെഡ്സ് നിരഞ്ജന്‍". എനിക്ക് എന്റെ കണ്ണുകളില്‍ ഊറി വന്ന നീര്തുള്ളികളെ  തടയാനായില്ല .. മമ്മി എപ്പോഴും കരച്ചിലാണ് അല്ലെ മോളെ .. ലെനയെ വാരിയെടുത്ത് കൊണ്ട് കുസൃതിയോടെ നിരഞ്ജന്‍ പറഞ്ഞു ..ആ കണ്ണീരിനിടയിലും എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..

ഇത്  എന്റെ പ്രണയകാലം .. അതൊരിക്കലും അവസാനിക്കുന്നില്ല .. ഞാന്‍, നിരഞ്ജന്‍ ഒപ്പം ഞങ്ങളുടെ പൊന്നോമന ലെന .. പ്രണയം അനശ്വരമാണ് ..അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ..










Sunday, June 19, 2011

ഒരു ശരത് കാല സ്വപ്നം


                                      


വളരെ കാലത്തിനു ശേഷം അന്നാണ് പത്രം വായിക്കാന്‍ കുറച്ചു സമയം കിട്ടിയത് ..രാവിലെ  ഉണര്‍ന്നാല്‍ അടുക്കള വരെ എത്തുക എന്നത് എന്നും ശ്രമകരമായ ഒരു ജോലി ആയിരുന്നു എനിക്ക് ..ഇപ്പോഴും അതെ ..:) 
മനോരമ പത്രം അല്ലേ എന്ന് കരുതി ഓരോ പേജും ശ്രദ്ധയോടെ വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .. ഏറ്റവുമൊടുവില്‍ ചരമ കോളത്തിന് അടുത്തായി കണ്ട ഒരു വാര്‍ത്ത   എന്നെ  ഞെട്ടിച്ചു ..പ്രശസ്ത ഗായകന്‍ ശ്രീജിത്ത്‌  മേനോനെ  ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു ആ വാര്‍ത്ത .. ശ്രീജിത്ത്‌ ...അല്ല ജിത്തു .. ഒരുകാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന ജിത്തു . ഇതെങ്ങനെ സംഭവിച്ചു ഈശ്വരാ.. ഞാനാകെ അന്ധാളിച്ചു പോയി ..

ഒന്നും ചെയ്യാനാവാതെ അങ്ങനെയേ ഇരുന്നു പോയ ഞാന്‍ നന്ദേട്ടന്റെ  അരുണേ എന്ന വിളി കേട്ടാണ് സ്ഥല കാല ബോധത്തിലേക്ക്‌ വന്നത് ..

അരുണേ നീ വേഗം കുളിച്ചു റെഡി ആവുന്നുണ്ടോ ? കാബ് വരാന്‍ സമയം ആയില്ലേ ??ശരി  നന്ദേട്ടാ ഞാന്‍ പത്രം വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.. കുളിച്ചു റെഡി ആയി ലഞ്ച്  ബോക്സ്‌ എടുത്തു ഒരു ഓട്ടമായിരുന്നു താഴേക്ക്‌ .. നന്ദേട്ടാ ബൈ എന്ന് പറഞ്ഞതേ ഉള്ളൂ .. കാബ് സ്റ്റാര്‍ട്ട്‌ ആയി .. പത്തു മിനിറ്റില്‍ ഓഫീസിലെത്തി .. ഇവിടത്തെ കാര്യം പറയാതിരിക്കുകയാണ് ഭേദം .. നിരത്തി വച്ചിരിക്കുന്ന കുറെ ലാപ്ടോപ് കളും അതിനിടയിലൂടെ തല പൊക്കി വല്ലപ്പോഴും ഒരു ഹായ് പറയുന്ന സഹപ്രവര്‍ത്തകരും .. ഏതായാലും ഇന്ന് നേരത്തെ ലോഗിന്‍ ചെയ്തേക്കാം എന്ന് കരുതി പാഞ്ഞു കയറി വന്നപ്പോള്‍ അതാ ഒരു കൂട്ടം .. സര്‍വീസ് ഡെസ്കില്‍  എന്താണപ്പാ ഒരു ബഹളം എന്നാലോചിച്ചപ്പോളാണ് മാനേജര്‍ പറയുന്നത് കേട്ടത് "ഐ ഡോണ്ട്  നോ വൈ യു ഗയ്സ് ആര്‍  ലൈക്‌ ദിസ്‌ .. ഓള്‍ വെയ്സ്  സെയിം ഫൂലിഷ് തിങ്ങ്സ്‌ .. ലെറ്റ്‌ മി ടെല്‍ യു ഗയ്സ്  അഗൈന്‍ .. ദിസ്‌ ഈസ്‌ നോട്ട് റോക്കറ്റ് സയന്‍സ്" ... ഈശ്വരാ ഇയാള്‍ പിന്നെയും കഥ തുടങ്ങിയോ .. എന്തായാലും ഭാഗ്യം അര മണിക്കൂറില്‍ കക്ഷിക്ക് എന്തോ അത്യാവശ്യമായി പുറത്തു പോകേണ്ട കാര്യം ഉണ്ടായി .. അത് കൊണ്ട് ഇന്ന് തല്ക്കാലം എസ്കൈപ്പായി .. ഇല്ലെങ്കില്‍ എന്റെ   ദൈവമേ . അത് ഓര്‍ക്കാന്‍ കൂടി  വയ്യ .. ജോയിന്‍ ചെയ്ത അന്ന് മുതല്‍ കേള്‍ക്കുന്നു  ശങ്കരന്‍ ഓണ്‍ ദി കൊക്കോനട്ട്  ട്രീ ടൈപ്പ് കാര്യങ്ങള്‍ ..   ആം സ്റ്റക്  ഹിയര്‍ .. ഉഫ്ഫ് ..എന്ത് ചെയ്യാം ഇത്  ഇട്ടു പോകാന്‍ വയ്യല്ലോ ..
************************************************************************************************************************************************

ഫൈനല്‍ ഇയര്‍ ഡിഗ്രി പരീക്ഷകളുടെ കാലം .. രേഖ എം ബി  ബി എസ് ന്‍റെ സ്വപ്ന ലോകത്തായിരുന്നു .. അങ്ങനെ ഇരിക്കുമ്പോള്‍ അരുണ പെട്ടെന്ന് കടന്നു വന്നു ..എന്തോ  ഒരു ശോക ഭാവം ഉണ്ടായിരുന്നു അവളുടെ മുഖത്ത് ..രേഖ വേഗം ബുക്സ് എല്ലാം മടക്കി വച്ച് എഴുന്നേറ്റു ..എന്താ അരുണേ എന്ത് പറ്റി നിനക്കൊരു വല്ലായ്മ പോലെ ?? എനിക്കൊന്നും പറയാനില്ലായിരുന്നു .. എന്ത് പറയാന്‍ ..പക്ഷെ രേഖ വിട്ടില്ല .. നീ പറഞ്ഞിട്ട് പോയാല്‍ മതി .. അവസാനം എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു .. ശ്രീമാന്‍ ശ്രീജിത്ത്‌ ആണ് കാരണം .. അരുണക്ക് ശ്രീജിത്തിനെ ഇഷ്ടമാണ് .. കള്ളീ ഇത് വരെ എന്നോട് പോലും പറഞ്ഞില്ലല്ലോ .. ഹും .. രേഖ അവളുടെ സ്റ്റൈല്‍  പരാതി പറഞ്ഞു തുടങ്ങി .. ഇവളെ കൊണ്ടു തോറ്റല്ലോ ദൈവമേ .. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ രേഖ ശ്രീജിത്തിനോട് സംസാരിക്കാമെന്ന് സമ്മതിച്ചു 

രേഖ പോയി ശ്രീജിത്തുമായി സംസാരിച്ചു  കാണാന്‍ ഒരു സമയം ഫിക്സ് ചെയ്തു .. ശ്രീജിത്ത്‌ ന്റെ താമസ സ്ഥലത്തിനടുത്തുള്ള  അമ്പലമായിരുന്നു  അതിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത് ..അങ്ങനെ ആ ദിവസം വന്നെത്തി .. രാവിലെ കുളിച്ചു റെഡി ആയപ്പോഴേക്കും രേഖ അവളുടെ കമന്റ്‌ തുടങ്ങി .. ആഹാ ഇതാര് ഐശ്വര്യാ റായിയോ?? കൊള്ളാലോ മോളെ .. ഇവളുടെയൊരു നാക്ക് എന്റീശ്വരാ .. കണ്ണ്  പെടുമെടീ 

ഒന്ന് മിണ്ടാതിരിക്ക്‌ .. അങ്ങനെ അവളോട്‌ പറഞ്ഞെങ്കിലും ഒന്നു രണ്ടു തവണ കൂടി കണ്ണാടിയില്‍ നോക്കി സുന്ദരിയാണെന്ന്  ഉറപ്പു  വരുത്തിയ ശേഷമേ അന്ന് മുറിക്കു പുറത്തിറങ്ങിയുള്ളൂ.. അമ്പലത്തിലെത്തിയപ്പോഴെക്ക്  ശ്രീജിത്ത്‌ .. അല്ല ജിത്തു(എന്നും അങ്ങനെ വിളിക്കാനല്ലേ  ഞാന്‍ കൊതിച്ചിരുന്നത്‌ )എത്തിയിരുന്നു ..രേഖയെ പുറത്തു നിര്‍ത്തി ജിത്തുവിനോപ്പം അമ്പലത്തിലേക്ക് നടക്കവേ കാല്‍ മുട്ടുകള്‍ കൂട്ടി മുട്ടുന്നുണ്ടോ എന്ന സന്ദേഹം മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത് .. തൊഴുതിറങ്ങും വരെ ജിത്തു ഒന്നും മിണ്ടിയതേയില്ല ..അവസാനം എനിക്ക് തന്നെ ജിത്തുവിനോട് ചോദിക്കേണ്ടി വന്നു .. "എന്താ എന്നോട് പറയാനുള്ളത്” എന്ന് ,ജിത്തു കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിര്‍ന്നിമേഷനായി നിന്നു.. പിന്നെ മെല്ലെ പറയാന്‍ തുടങ്ങി ..  രണ്ടു മണിക്കൂര്‍ നീണ്ട  ആ സംഭാഷണത്തില്‍ ഉടനീളം  ജിത്തുവിന് പറയാനുണ്ടായിരുന്നത് ഒരാളെക്കുറിച്ച് മാത്രമായിരുന്നു .. തുഷാരയെ പറ്റി .. സ്നേഹിച്ചു കൊതി തീരും മുമ്പേ വിധി കവര്‍ന്നെടുത്ത തന്റെ പ്രിയപ്പെട്ട 'മഞ്ഞുതുള്ളിയെ' പറ്റി മാത്രമാണ് അയാള്‍ പറഞ്ഞത് . ഇതെല്ലാം എന്തിനാണ് എന്നോട് പറയുന്നതെന്നോണം ഈറന്‍ മിഴികളോടെ  അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍   കണ്ടു ആ കണ്ണിലും രണ്ടു നീര്‍ത്തുള്ളികള്‍ .. അരുണ എന്നെ സ്നേഹിക്കുന്നു എന്നെനിക്കറിയാം ..പക്ഷെ എനിക്കെന്റെ മഞ്ഞുതുള്ളിയെ മറക്കാന്‍ കഴിയില്ല .. ഒരിക്കലും .. ഇത്രയും മാത്രം പറഞ്ഞു ജിത്തു വേഗം തന്റെ ബൈക്ക്  സ്റ്റാര്‍ട്ട്‌ ആക്കി പാഞ്ഞു പോയി ..
കുറെ നേരം ആ നില്ല്പ് അങ്ങനെ തന്നെ നിന്നു .. പിന്നെ സാവധാനം നടന്നു രേഖയുടെ അടുത്ത്  ചെന്നിട്ടു പറഞ്ഞു വരൂ രേഖാ നമുക്ക്    പോകാം .. രേഖ ഇപ്പോഴും ഒന്നും മിണ്ടാന്‍ കഴിയാതെ നില്‍പ്പാണ് .. ഹോസ്റ്റലില്‍ പോയി  കുറെ സമയം കരഞ്ഞു തീര്‍ത്തു .. പിന്നെ സാവധാനം എഴുന്നേറ്റു  പപ്പയ്ക്ക് ഒരു മെയില്‍ അയച്ചു -:"ഡിയര്‍ പപ്പാ എനിക്ക്  ഡിഗ്രി  എക്സാം കഴിഞ്ഞു  പഠനം തുടരാന്‍ താല്പര്യമില്ല .. ഞാന്‍ അങ്ങ് ഡല്‍ഹിക്ക് വരികയാണ്‌ , എന്ന് സ്വന്തം അരുണ "..

പപ്പയുടെ മറുപടി ഉടനെ വന്നു .. ശരി , മൈ ഡിയര്‍ ..അങ്ങനെ ആവട്ടെ .. പക്ഷെ എന്താ ഇത്ര വേഗം ഇങ്ങനെ ഒരു   തീരുമാനം ?? നേരില്‍ പറയാം എന്ന് മാത്രം പറഞ്ഞു ഇമെയില്‍ സംഭാഷണം അവസാനിപ്പിച്ചു..
.......................................................................................::::................................................................

അങ്ങനെ ഒരു  വിധത്തില്‍  ഫൈനല്‍ ഇയര്‍ എക്സാം കഴിഞ്ഞു .. കോളേജില്‍ അധികം ആരോടും യാത്ര പറയാനുണ്ടായിരുന്നില്ല , ആരോടും ഒന്നും പറയാനും തോന്നിയില്ല . രേഖയോടു മാത്രം പറഞ്ഞു , "രേഖ മറ്റന്നാള്‍ പപ്പാ വരുന്നുണ്ട് , ഞാന്‍ ഹയര്‍ സ്ടുടീസ് നു പോകുന്നില്ല.. പപ്പയുടെ ഒപ്പം ഡല്‍ഹി ക്ക് പോകുവാണ്..
രേഖയുടെ മുഖത്തെ ആശ്ചര്യവും അന്ധാളിപ്പും കണ്ടില്ലെന്നു നടിച്ചു ധൃതിയില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങി .. പോകുന്ന വഴി പ്രതീക്ഷിക്കാതെ ശ്രീജിത്തിനെ കണ്ടു .. മുഖം തിരിച്ചു പോകാന്‍ തുടങ്ങവേ ശ്രീജിത്ത്‌ വിളിച്ചു .."അരുണാ , തിരക്കില്ലെങ്കില്‍ നമുക്ക്   കുറച്ചു നേരം സംസാരിക്കാം .. "ശരി ഇന്ന് അവസാന സംഭാഷണം അല്ലെ എന്ന് കരുതി  ഞാന്‍ സമ്മതിച്ചു ..



അടുത്തുള്ള ഒരു കോഫി ഡേ  യിലാണ് പോയത് .. ശ്രീജിത്ത്‌  പറഞ്ഞു തുടങ്ങിയപ്പോഴാണ് കാര്യത്തിന്റെ  ഗൌരവം മനസിലാവുന്നത് ..ശ്രീജിത്തിന്റെ  അമ്മാവന്റെ മകളായ തുഷാര അവരുടെ ഒരു കുടുംബവഴക്കിന്റെ  അവസാനം ആത്മഹത്യ ചെയ്തതാണ് ..അതിനു ശേഷം ജിത്തു ..മാനസികമായി തളര്‍ന്നു  കുറച്ചുകാലം  ചികിത്സയിലായിരുന്നുവത്രേ..പിന്നീടെങ്ങനെയൊക്കെയോ ഭേദപ്പെട്ടു .. സംഗീത കോളേജിലെ പഠനം  പകുതി വഴിയില്‍ നിന്നു.അമ്മയെ ആശ്വസിപ്പിക്കാന്‍ 
 വേണ്ടി മാത്രമാണിവിടെ ബി എസ് സി ക്ക് ചേര്‍ന്നത്‌
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അരുണ പറഞ്ഞു ശ്രീജിത്ത്‌ , ഞാന്‍ പഠിത്തം നിര്‍ത്തി പപ്പയുടെ കൂടെ ഡല്‍ഹിക്ക് പോകയാണ് ..സൊ ഞാന്‍ ഒരിക്കലും  ഒരു ശല്യമായി നിങ്ങളുടെ ജീവിതത്തില്‍ വരില്ല .. ഗുഡ്  ബൈ .. ഓള്‍ ദി ബെസ്റ്റ് .. അത്രയേ പറയാന്‍ കഴിയുമായിരുന്നുള്ളൂ എനിക്ക് ..ഈറന്‍ മിഴികളോടെ  അവിടുന്ന് യാത്ര തുടര്‍ന്നു.. രാത്രി വളരെ വൈകി ആണ് നിമ്മി ആന്റി യുടെ അടുത്തെത്തിയത്..ഒന്നും കഴിക്കാന്‍ തോന്നിയില്ല തലവേദനയാണ് ആന്റി എന്ന് കള്ളം പറഞ്ഞു  , അങ്ങനെ തന്നെ പോയി ബെഡ്ഡില്‍  വീണു കുറെ നേരം കരഞ്ഞു .. അടുത്ത ഒരു ദിവസം മുഴുവന്‍ റൂമില്‍ അടച്ചിരുന്നു സമയം കഴിച്ചു കൂട്ടി .. കഴിക്കാന്‍ നേരമാവുമ്പോള്‍ ആന്റി കൊണ്ട് വന്നു തരും .. 

പിറ്റേന്ന് രാവിലെ തന്നെ പപ്പ എത്തി .. ഒന്നും മിണ്ടാതെ പപ്പയോടൊപ്പം ഡല്‍ഹിക്ക് ...
മാസങ്ങള്‍ക്ക് ശേഷം വന്ന ഒരു പ്രൊപോസല്‍ .. അവിടെ വീണ്ടും വിധി എന്നെ കബളിപ്പിച്ചു .. ശ്രീജിത്ത്‌ ആയിരുന്നു വരന്റെ റോളില്‍ .. ശ്രീജിത്തിന്റെ അമ്മയെ ബോധിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു കപട നാടകമായിരുന്നു അതും .. തീരെ തളര്‍ന്നു പോയത് വിവാഹ ശേഷം ശ്രീജിത്ത്‌  എന്നെ ഒന്ന്  സ്പര്‍ശിച്ചത് പോലുമില്ല എന്നതിലാണ് .. എത്ര നാള്‍ ഞാന്‍ ഇങ്ങനെ കഴിയണം എന്ന് ചോദിച്ചതിനു മുഖമടച്ചു ഒരടിയായിരുന്നു മറുപടി .. എല്ലാത്തിനും ശേഷം അയാള്‍ മെല്ലെ അക്രമാസക്തനായി തുടങ്ങി .. തുഷാര ഞരമ്പ്‌ മുറിച്ചാണ് പോലും ആത്മഹത്യ  ചെയ്തത് .. ആ ഷാള്‍ എടുത്തു മുഖത്ത്  വച്ച്  കിടന്നുറങ്ങാന്‍ തുടങ്ങിയതോടെ എന്റെ നിയന്ത്രണം വിട്ടു പോയി .. എല്ലാം ഇട്ടെറിഞ്ഞു പോരാന്‍ തുടങ്ങിയപ്പോഴാണ് ശ്രീജിത്തിന്റെ  അമ്മയുടെ ദയനീയമായ ചോദ്യം "നീ പോകുവാണോ മോളെ" എന്ന് ..

അതോടെ  എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല .. അവിടെ തുടരാന്‍ തന്നെ തീരുമാനിച്ചു .. കുറച്ചുകാലം ജിത്തുവിനെ  ഒരു മാനസില്‍കരോഗ്യ കേന്ദ്രത്തിലാക്കി..ഈ അസുഖം ഭേദമാവാന്‍ കുറെ വര്‍ഷങ്ങള്‍  എടുത്തു .. അതിനിടയില്‍ പപ്പയും ജിത്തുവിന്റെ  അമ്മയും മരണമടഞ്ഞു .. അവസാനം എല്ലാത്തില്‍ നിന്നും 
ജിത്തുവിനെ എനിക്ക് വിട്ടു കിട്ടി എന്ന ഘട്ടം വന്നപ്പോള്‍ ആണ്   അയാളുടെ പ്രിയ  തോഴിയായ  സംഗീതം വീണ്ടും തിരിച്ചു വന്നത് .. അവിടെ എനിക്ക് വഴി മാറി കൊടുക്കേണ്ടി വന്നു .. 

********************************************************************
അമൃത  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്  :

അരുണാ ഹൌ  ആര്‍ യു ഫീലിംഗ് ?? ആര്‍  യു ഒകേ?? ഡോക്ടര്‍ ആനന്ദ്‌ ന്റെ  മൃദുല സ്വരമാണ് അരുണയെ ഒരു  നിദ്രയില്‍ നിന്നും  എന്ന പോലെ ഉണര്‍ത്തിയത് ..ഞാന്‍ .. ഞാന്‍ എവിടെയാണ് ?? എനിക്കെന്താ പറ്റിയത് ? നന്ദേട്ടന്‍ എവിടെ ?? അരുണയ്ക്ക് നൂറായിരം ചോദ്യങ്ങളുണ്ടായിരുന്നു .. 

അരുണാ , അത്  നന്ദേട്ടന്‍ ആയിരുന്നു .. നന്ദേട്ടാ എനിക്കെന്താ പറ്റിയേ.. ഡോക്ടര്‍  ആനന്ദ്‌ പറഞ്ഞു അരുണയ്ക്ക്  പേഴ്സണാലിറ്റി ദിസോര്ടെര്‍ എന്ന അസുഖത്തിന്റെ ഇനിയും കണ്ടു പിടിക്കപെട്ടിട്ടില്ലാത്ത ഒരു വകഭേദം ആയിരുന്നു . ദൈവ കൃപ അത് കണ്ടു പിടിക്കാനും വേരോടെ പിഴുതു കളയാനും കഴിഞ്ഞു
..അപ്പോള്‍ അരുണ ആന്‍ഡ്‌ നന്ദന്‍ , ബാക്ക് ടൂ റിയാലിറ്റി , എന്ജോയ്‌  .. ഓള്‍ ദി ബെസ്റ്റ്