Wednesday, June 22, 2011

തെയ്യം

Vishnu Moorthi Theyyam

കേരളത്തിലെ നാടന്‍ കലകളില്‍  ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് തെയ്യം അഥവാ തിറ.. നാടന്‍ കല എന്നതിലുപരി ഒരു  ഹൈന്ദവ അനുഷ്ടാന കലയാണിത് ..പ്രധാനമായും കോലത്തുനാട്ടിലും (ഇന്നത്തെ കണ്ണൂര്‍ , കാസര്‍ഗോഡ്‌ ജില്ലകള്‍ ),വടക്കന്‍  വയനാട്ടിലെ മാനന്തവാടി , കോഴിക്കോട് ജില്ലയില്‍  വടകര , കൊയിലാണ്ടി താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് തെയ്യം സാധാരണ അനുഷ്ടിച്ചു വരുന്നത് ..തെയ്യം എന്നാല്‍ ദൈവം എന്നാണ് അര്‍ത്ഥമാക്കുന്നത്‌ ..അതുകൊണ്ട് തന്നെ വടക്കന്‍ മലബാറിലെ ആളുകള്‍ തെയ്യത്തെ ദൈവമായി കണക്കാക്കുന്നു , ഒപ്പം ദൈവത്തിന്റെ അനുഗ്രഹം വാങ്ങാനും താല്പര്യം കാണിക്കുന്നു ..കര്‍ണാടകത്തിന്  സമീപ പ്രദേശമായ തുളുനാട്ടിലും (ഇന്നത്തെ ഉഡുപ്പി,ദക്ഷിണ കാനറ ജില്ലകളും കാസര്‍ഗോഡ്‌ താലൂക്കും) തെയ്യത്തിനോട്  സാമ്യമുള്ള ഒരു കലാ  രൂപം കണ്ടു വരുന്നുണ്ട് .. ഭുല കോല എന്നാണ് ഇതറിയപ്പെടുന്നത് ..

ഗുളികന്‍ തെയ്യത്തെ  ഭഗവാന്‍ ശിവന്റെ പ്രതീകമായാണ് ആരാധിച്ചു പോരുന്നത് .
ഇന്ന് അറിയപ്പെടുന്നതില്‍ വച്ചേറ്റവും പ്രസിദ്ധിയാര്‍ന്ന  ഗുളികന്‍ കാവ് നീലേശ്വരത്താണ്..ബെങ്കനകാവ്[വേങ്ങന കാവ്‌ ] എന്നാണ് ഇതറിയപ്പെടുന്നത് .
വേങ്ങന കാവിന്റെ പ്രത്യേകതകളാണ് കാഞ്ഞിര മരവും അതിലെ അത്ഭുത വിളക്കും .. ഈ വിളക്ക്  എല്ലാ  ചൊവ്വ , വെള്ളി ദിവസങ്ങളിലും ജ്വലിച്ചു കാണപ്പെടുന്നു .
രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് വേങ്ങനക്കാവിലെ തെയ്യാട്ട മഹോത്സവം ആഘോഷിക്കുന്നത് .
പള്ളി വേട്ടക്കൊരുമകന്‍ 

ഈ തെയ്യം  നമ്മുടെ ക്ഷേത്രങ്ങളിലെ  കിരാത മൂര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്നു .. വളരെ അപൂര്‍വമായി  മാത്രം കെട്ടിയാടുന്ന ഒരു തെയ്യമാണിത് .

വിഷ്ണു മൂര്‍ത്തി 

വൈഷ്ണവ തെയ്യങ്ങളില്‍ പ്രധാനമായതാണ്  വിഷ്ണു മൂര്‍ത്തി തെയ്യം ..ഇതിനു മംഗലാ പുരവുമായും  നീലേശ്വരവുമായും അഭേദ്യമായ ബന്ധമുണ്ട് . വിഷ്ണു മൂര്‍ത്തി തെയ്യത്തെ പറ്റി പറഞ്ഞു കേള്‍ക്കുന്ന കഥ ഇപ്രകാരമാണ്  . പണ്ട്  നീലേശ്വരത്ത്  പലന്തായി കണ്ണന്‍  എന്നൊരു വിഷ്ണു ഭക്തന്‍ ജീവിച്ചിരുന്നു ..ചെറുപ്പത്തില്‍ എന്നോ ഒരു ദിവസം കുറുവത്തു നായര്‍ എന്ന പ്രമാണിയുടെ മാന്തോപ്പില്‍ കയറി  മാങ്ങാ പറിക്കാന്‍ ശ്രമിച്ചു .ആ ബാലന്റെ പ്രായമോ  വിശപ്പോ കണക്കിലെടുക്കാതെ  കുറുവത്തു  നായരും  അയാളുടെ ഭ്രുത്യന്മാരും  ചേര്‍ന്ന്  കണ്ണനെ  ആ നാട്ടില്‍ നിന്നും തന്നെ അടിച്ചോടിച്ചു .ഈ സംഭവത്തിന്‌  ശേഷം കണ്ണന്‍  മംഗലാപുരത്തേക്ക് പലായനം ചെയ്യുകയും അവിടുത്തെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു .വിഷ്ണു ഭഗവാന്റെ അകൈതവമായ  കൃപയ്ക്കും അനുഗ്രഹത്തിനും പാത്രീഭൂതനായ കണ്ണന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം തന്റെ ജന്മ നാട്ടിലേക്ക് ഒരു മടക്കയാത്ര ചെയ്തു . ഈയവസരത്തില്‍ അദ്ദേഹം  ഒരു കൊല്ലന്റെ  വീട്ടില്‍ ഒരു ദിവസം തങ്ങുകയുണ്ടായി.തന്റെ ഓലക്കുടയും ചെരിപ്പും അവിടെ വച്ചിട്ട് കുളിക്കാന്‍ പോയ കണ്ണനെ കുറുവത്തു നായരും ഭ്രുത്യരും ചേര്‍ന്ന് കൊലപ്പെടുത്തി .. ഇതില്‍     കുപിതനായ  വിഷ്ണു ഭഗവാന്‍ കുറുവത്തു തറവാട് നാമാവശേഷമാക്കി .ഇങ്ങനെയാണ് വിഷ്ണു മൂര്‍ത്തി തെയ്യത്തിന്റെ ഉത്ഭവം  . വിഷ്ണു മൂര്‍ത്തി തെയ്യം ഒരു ഒറ്റക്കോലമാണ്.ഇത് അഗ്നിപ്രവേശവും ചെയ്യാറുണ്ട് .

ശ്രീ മുത്തപ്പന്‍ തെയ്യം 

മറ്റു തെയ്യങ്ങള്‍ക്കെല്ലാം കെട്ടിയാടുന്നതിനു പ്രത്യേകം കാലമുണ്ട് പക്ഷെ മുത്തപ്പന്‍ തെയ്യം വര്‍ഷത്തില്‍ മുഴുവനും കെട്ടിയാടുന്ന ഒന്നാണ് .വടക്കന്‍ മലബാറില്‍  നൂറു കണക്കിന്  മുത്തപ്പന്‍ മടപ്പുരകള്‍  ഉണ്ടെന്നാണ് കണക്ക് .ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവ കുന്നത്തൂര്‍ പടിയും പറശ്ശിനിക്കടവുമാണ് .വെള്ളാട്ടം ആണ് മുത്തപ്പന്റെ പ്രിയ വഴിപാട്‌ .

 പാടര്‍ കുളങ്ങര  ഭഗവതി



നിരവധി കാവുകളില്‍ ശക്തിസ്വരൂപിണിയായ ദേവിയായി ആരാധിച്ചു വരുന്ന ഒരു തെയ്യമാണ്‌ പാടര്‍ കുളങ്ങര  ഭഗവതി .പ്രശസ്തമായ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടി വരുന്ന  തെയ്യമാണിത് . ഈ തെയ്യം  അവസാനമായി നടന്നത്  ശ്രീ  അങ്കക്കളരി പാടര്‍ കുളങ്ങര  ഭഗവതി ക്ഷേത്രത്തിലാണ് .

 

പുള്ളി കരിംകാളി 


എല്ലാ രണ്ടു വര്‍ഷത്തിലും കാരക്കകാവില്‍ നടത്തപ്പെടുന്ന ഒരു തെയ്യമാണിത്. പാര്‍വതി ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു  ഈ തെയ്യം .

 

പുലി കണ്ടന്‍ 


ഈ തെയ്യത്തെ മഹേശ്വരന്റെ അവതാരമായി അറിയപ്പെടുന്നു 

മറപുലി & കണ്ട പുലി 

ഈ രണ്ടു തെയ്യങ്ങളും    പുലി കണ്ടന്റെയും പുള്ളി കരിംകാളി യുടെയും   മക്കളായി ആണ് പറയപ്പെടുന്നത്‌ .

 


 













4 comments:

  1. അറിവ് പകരുന്ന പോസ്റ്റ്‌ .കൂടുതലായി എഴുതുക ...ആശംസകള്‍...

    ReplyDelete
  2. നന്ദി അഫ്സല്‍

    ReplyDelete
  3. Chechikuttyku ara ethoke paranguthanne.Informative.uthanne.Informative.

    ReplyDelete
  4. @Natural friend :Janmak kondallengilum karmam kondu njanum theyyam enna kalayumayi abhedyamaya bandhamanullathu

    ReplyDelete